മാഹി പുത്തലം ഭഗവതി ക്ഷേത്രം തിറ ഉത്സവം ഇന്നുമുതൽ.

മാഹി • പുത്തലം ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവം ഇന്ന് ആരംഭിക്കും. രാത്രി 7നു മണ്ടോളയിൽ നിന്നും ഇളനീർ വരവോടെ ചടങ്ങുകൾ തുടങ്ങും. നട്ടത്തിറ, ചാർത്തൽ ഗുളികൻ വെള്ളാട്ടം എന്നിവ നടക്കും. നാളെ രാവിലെ 11നു തോറ്റം ആരംഭിക്കും. വൈകിട്ട് 4നു കുന്നുംപുറത്ത് നിന്നും കുട വരവ്, അഴിയൂർ ചിനക്കാപൊയിൽ വീട്ടിൽ നിന്നും തോട്ടി വരവ്, വൈകിട്ട് 5.30നു മഞ്ചക്കലിൽ നിന്നും ഭഗവതിയുടെ പുറപ്പാട്, രാത്രി എട്ടിനു കുളി ച്ചെഴുന്നെള്ളത്ത് ക്ഷേത്രത്തിൽ എത്തും. രാത്രി 9ന് പാമ്പൂരി കരുവൻ, ഗുളികൻ, തോലൻ മൂപ്പൻ, എന്നീ തെയ്യങ്ങളുടെ വെള്ളാട്ടം, 10.30നു കലശം വരവ്, 11നു തലശ്ശിലോൻ വെള്ളാട്ടം, 8നു പുലർച്ചെ ഗുളികൻ, പാമ്പൂരി കരുവോൻ, 4.30നു തലശ്ശിലോൻ, രാവിലെ 8.30നു പോതി, വൈകിട്ട് 3.30നു തോലൻ മൂപ്പൻ, 4.30നു കുട്ടിച്ചാത്തൻ, രാത്രി 10നു മാർപ്പൊലിയൻ എന്നീ തെയ്യങ്ങളുടെ കെട്ടിയാട്ടം എന്നിവ നടക്കും. 9നു രാവിലെ 5നു ഭഗവതി തിറ, 9നു കാരണവർ തിറ എന്നിവ കെട്ടിയാടും.

വളരെ പുതിയ വളരെ പഴയ