പിറന്നാൾ ദിനത്തിൽ ഗുരുവിൻ്റെ ഛായാപടങ്ങളും, ഗുരുദേവ കൃതികളും വിതരണം ചെയ്തു.

മാഹി: ഗുരുദേവൻ പ്രാർത്ഥനാ നിരതനായിരുന്ന മയ്യഴിപ്പുഴയോരത്തെ ശ്രീ നാരായണ മഠത്തിനടുത്ത മഞ്ചക്കൽ പാറയിൽ എസ്.എൻ.ഡി.പി.മാഹി യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ യോഗം നടന്നു.രാജേഷ് അലങ്കാരിൻ്റെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹം വന്നെത്തിയവർക്കെല്ലാം ഗുരുവിൻ്റെ ഛായാപടവും ഗുരുദേവ കൃതികളും സമ്മാനിച്ചു. പ്രസിഡണ്ട് സജിത് നാരായണൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഗുരുവും മയ്യഴിയും എന്ന വിഷയത്തിൽ സംസാരിച്ചു. രാജേഷ് അലങ്കാർ സ്വാഗതവും, കല്ലാട്ട് പ്രേമൻ നന്ദിയും പറഞ്ഞു. കെ.പി.സജിവൻ, കെ.പി.അശോക്, രാജേന്ദ്രൻ, വി.എം.ചന്ദ്രിക, കെ.പി.രജിന, ജിന്ന ഭാസ് നേതൃത്വം നൽകി. കേക്ക് മുറിയും പ്രാതലുമുണ്ടായി.
മാഹി, പള്ളുർ ,ചാലക്കര മേഖലകളിലെ നൂറുകണക്കിന് വീടുകളിൽ അലങ്കാർ രാജേഷ് ഫെയിം ചെയ്ത ഗുരുദേവ പടങ്ങൾ സൗജന്യമായി നൽകിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ