ന്യൂമാഹി :കഴിഞ്ഞ ദിവസം മാഹി പാലത്തിന് സമീപത്ത് വെച്ച് ദിൽന എന്ന യുവതി ബൈക്കിൽനിന്ന് തെറിച്ച് വീണ് ലോറിക്കിടയിൽ പെട്ട് ദാരുണമായി മരണപ്പെട്ട സംഭവത്തിൽ ദീൽനാ പ്രവീണിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കുക,റോഡിൻ്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി തവണ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനങ്ങൾ നല്കിയിട്ടും പരിഹാരം കാണാത്ത ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്
ന്യൂ മാഹി ബി.ജെ.പി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മക റോഡ് ഉപരോധസമരം നടത്തി.ബി എം എസ് ഓട്ടോ തൊഴിലാളികളും സമരത്തിൽ പങ്കെടുത്തു
അശാസ്ത്രിയമായ രീതിയിൽ പണിത റോഡിൽ ഉയർന്നും താണും കിടക്കുന്ന കട്ടുകൾ കാരണം ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും,നിരവധി ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവങ്ങളാണ് അതുകൊണ്ട് എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടിക്ക് രൂപം നല്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു
സമരത്തിൽ അനീഷ് കൊള്ളുമ്മൽ സ്വാഗതവും ബാബു കോട്ടാക്കുനി അദ്ധ്യക്ഷത വഹിച്ചു. ബി എം എസ് നേതാവ് സത്യൻ ചാലക്കര ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .രമേശൻ തോട്ടൻ്റെവിടെ നന്ദിയും പറഞ്ഞു
സമര പരിപാടിക്ക് അനീഷ് കൊളവട്ടത്ത് ന്യൂ മാഹി ബി.ജെ.പിയുടെ പ്രഭാരി ഹരിദാസ് കൊടുവള്ളി
ലസിതാ പാലക്കൽ, വിപിന ആലക്കാടൻ സജീവൻ .കെ .കെ സതീഷ് കുമാർ എന്നിവർ നേതൃത്വം നല്കി.