മാഹി : പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് സർക്കാർ വിദ്യാലയങ്ങളിലെ 2023-24 അധ്യയവർഷത്തിലെ ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി സൗജന്യമായി നൽകുന്ന ലാപ്ടോപ്പുകളുടെ മേഖലാ തല വിതരണ ഉദ്ഘാടനം മാർച്ച് പതിനൊന്നിന്.മാർച്ച് പതിനൊന്ന് തിങ്കളാഴ്ച രാവിലെ 10:30 ന് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ റീജിണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാറിന്റെ അധ്യക്ഷതയിൽ രമേശ് പറമ്പത്ത് എംഎൽഎ വിതരണോദ്ഘാടനം നിർവഹിക്കും .ചീഫ് എജുക്കേഷൻ ഓഫീസർ എംഎം തനൂജ, സമഗ്രശിക്ഷ എ.ഡി.പി.സി പി ഷിജു, സി.ഇ.ഭരതൻ ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മിസ്ട്രസ് ഇ എൻ അജിത എന്നിവർ സംസാരിക്കും.
മാഹിയിലെ നാലു ഹയർ സെക്കൻ്ററി വിദ്യാലയങ്ങളിലെ 973 വിദ്യാർത്ഥികളാണ് ലാപ്പ്ടോപ്പ് ഗുണഭോക്താക്കൾ. വിവിധ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് ഉദ്ഘാടന ചടങ്ങിൽ വെച്ച് ലാപ്പ്ടോപ്പ് നൽകുന്നത്. മറ്റുള്ളവർക്ക് അതാത് സ്കൂൾ വൈസ് പ്രിൻസിപ്പാൾമാർ വരും ദിവസങ്ങളിൽ നൽകുമെന്ന് ചീഫ് എഡ്യുക്കേഷണൽ ഓഫീസർ അറിയിച്ചു