പെൻഷൻകാരെ തെറ്റി ദ്ധരിപ്പിച്ചതിൽ യു.ഡി.എഫ് പ്രതിഷേധിച്ചു.

ന്യൂമാഹി: 18-03-2024 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ന്യൂമാഹി മുകുന്ദൻ പാർക്കിൽ വെച്ച് ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്നവരുടെ ഒരു യോഗം വിളിച്ചു ചേർത്തതായി സെക്രട്ടറിയുടെ പേരിൽ ഒരു വ്യാജ പോസ്റ്റ് കാർഡ് വീടുകളിൽ അയച്ചതായി ബന്ധപ്പെട്ട് യുഡിഎഫ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം വ്യാജ സന്ദേശത്തിൽ ജനങ്ങൾ ബോധവാന്മാരാവേണ്ടതാണെന്നും ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു

യോഗത്തിൽ സുലൈമാൻ കിഴക്കയിൽ, പിസി റിസാൽ , എൻ കെ സജീഷ്, പഞ്ചായത്ത് മെമ്പർമാരായ അസ്ലം ടി എച്ച്, ശഹദിയ മധുരിമ, ഫാത്തിമ കുഞ്ഞി തയ്യിൽ എന്നവർ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ