മാഹി: പള്ളൂർ സ്പിന്നിങ്ങ് മിൽ തൊഴിലാളികൾക്ക് ആശ്വാസമായി
ശമ്പള കുടിശിക അനുവദിച്ചു. കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന എൻ.ടി.സി മില്ലുകളിലെ തൊഴിലാളികൾക്ക് 44 മാസത്തെ ശമ്പള കുടിശിക കേന്ദ്ര സർക്കാർ അനുവദിച്ചു. കുടിശിക തുക മൂന്ന് തവണയായി നൽകും. ആദ്യഗഡു മുംബൈയിൽ വച്ച് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി പിയൂഷ് ഗോയൽ വിതരണം ചെയ്തു. മാഹി സ്പിന്നിങ് മില്ലിന് വേണ്ടി വസ്ത്രോദ്യോഗ് കർമ്മചാരി സംഘ് ദേശീയ വൈസ് പ്രസിഡൻ്റും സ്പിന്നിങ് മിൽ ജീവനക്കാരനുമായ മമ്പള്ളി രാജീവൻ ഏറ്റുവാങ്ങി.
ലോക്ക് ഡൗൺ ആയതിനെ തുടർന്ന് 2020 മാർച്ച് 20ന് ശേഷം മൂന്നുമാസം
മുഴുവൻ ശമ്പളം കേന്ദ്രം അനുവദിച്ചെങ്കിലും പിന്നീട് പകുതി ശമ്പളം മാത്രമേ ലഭിച്ചിരുന്നുള്ളൂ.
ടെക്സ്റ്റയിൽസ് മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ സംഘടനകളും സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തുകയും ബി.എം.എസ് സംഘടന അഖിലേന്ത്യാതലത്തിൽ ഇക്കാര്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ട് ചർച്ച നടത്തിയതിൻ്റെ ഫലമായാണ് ഇക്കാര്യം നടന്നതെന്നും മമ്പള്ളി രാജീവൻ പറഞ്ഞു