തലശ്ശേരി: ബൈപ്പാസിൽ കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് വരുന്ന വഴിയിൽ അഴിയൂർ സർവീസ് റോഡിൽ ആർ.ഇ. പാനൽ ശക്തി പ്പെടുത്തുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ സർവീസ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
അഴിയൂരിൽനിന്ന് മാഹിയിലേക്ക് പോകുന്ന വാഹനങ്ങൾ ബൈപ്പാസിലൂടെ സഞ്ചരിച്ച് സ്പിന്നിങ്‌മിൽ റോഡിലൂടെ മാഹിയിൽ പോകണം.