സ്പോർട്സ് കരാട്ടേ ഡു അക്കാദമി ഓഫ് ഇന്ത്യ (പാറാൽ) 2023-24 അധ്യായന വർഷത്തിൽ നടത്തിയ യെല്ലോ ബെൽറ്റ് എക്സാമിനേഷനിൽ മാഹി റിജ്യനിലെ മികച്ച അവതാരകക്കുള്ള അവാർഡിന് എം. എം. നഴ്സറി & യു. പി. സ്കൂളിലെ ഫാത്തിമ ബിൻന്ത് സമീർ അർഹനായി.
ജാപാനിലുള്ള വേൾഡ് ഗ്രാൻഡ് മാസ്റ്റർ കൈച്ചോ തക്കേയാ നാനാഗോഷി യുടെ നേതൃത്വത്തിൽ 2024 മേയ് 4, 5 തിയ്യതികളിൽ നടക്കുന്ന, ദ്വിദിന കരാട്ടേ ട്രെയിനിംഗ് ക്യാമ്പിന്റെ സമാപന ദിവസമായ മേയ് 5 ന് നടക്കുന്ന ക്ലോസിംഗ് ചടങ്ങിൽ വെച്ച് എം. എം. നഴ്സറി & യു. പി. സ്കൂളിലെ ഫാത്തിമ ബിന്ത് സമീർ മികച്ച അവതാരകക്കുള്ള അവാർഡും, മൊമൻറ്റോവും, ക്യാഷ് അവാർഡും ഏറ്റുവാങ്ങുമെന്ന് എം. എം എഡ്യുക്കേഷണൽ സൊസൈറ്റി അധികൃതർ അറിയിച്ചു.