മയ്യഴി:ദേശീയ വാക്സിനേഷൻ ദിന ത്തിന്റെ ഭാഗമായി ഓൺക്യൂർ പ്രിവന്റിവ് ഹെൽത്ത് കെയർ സെന്ററും മാഹി ഡെൻ്റൽ കോളേജും സംയുക്തമായി മാഹി ഡെന്റൽ കോളേജിൽ എച്ച്‌പി വി ബോധവൽക്കരണ ക്ലാസും എച്‌പിവി വാക്സിനേഷൻ ക്യാമ്പും സംഘടിപ്പിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. സെൽവമണി ഉദ്ഘാടനം ചെയ്തു. ഡോ. ടി ആർ ദീപ്‌തി ബോധവൽക്കരണ ക്ലാസെടുത്തു. ഡോ. റോഷിൻ, ഡോ. നബീൽ, ഡോ. ശരത്ത്, ഡോ. അഞ്ജലി, പാർവതി എന്നിവർ സംസാരിച്ചു. ഡോ. മേഘ സ്വാഗതവും ഡോ. നിഖിൽ നന്ദിയും പറ ഞ്ഞു.