മാഹി: ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്തിൽ നിന്നും സ്ഥാന കയറ്റം കിട്ടി പുതുച്ചേരിയിലേക്ക് സ്ഥലം മാറി പോവുന്ന കെ പ്രജുലയ്ക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സ്റ്റാഫ് സിക്രട്ടറി എ വി സിന്ധുവിൻറെ അധ്യക്ഷതയിൽ പ്രധാന അദ്ധ്യാപിക പി സീതാലക്ഷ്‌മി യോഗം ഉദ്ഘാടനം ചെയ്‌തു. ബിജുഷ ഷൈജു, കെ സനിദ, കുനിയിൽ ഗീത, ജയിംസ് സി ജോസഫ്, ആർടിസ്റ്റ് ടി എം സജീവൻ, നിഖിത ഫെർണ്ണാണ്ടസ് എന്നിവർ സംസാരിച്ചു.