മാഹി: പന്തക്കൽ ഗവ: എൽ.പി.സ്കൂളിലെ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. ഇക്കോ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ചീര, വാഴ, മരച്ചീനി, വെണ്ട, പച്ചമുളക്, കാപ്സിക്കം തുടങ്ങിയവയാണ് ഇത്തവണ കൃഷി ചെയ്തത്.
മികച്ച വിളവാണ് ഇത്തവണ ലഭിച്ചത്.
കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നൽകുന്ന വിഭവങ്ങൾക്കൊപ്പം സ്വന്തം പച്ചക്കറിത്തോട്ടത്തിലെ വിളവുകൾകൂടി കറികളായും തോരനായും കുട്ടികൾക്ക് ലഭ്യമായി. കൃഷിയുടെയും അധ്വാനത്തിൻ്റെയും മഹത്വവും ജൈവ കൃഷിയുടെ പ്രധാന്യവും മനസ്സിലാക്കാൻ ഇതുവഴി കുട്ടികൾക്ക് കഴിഞ്ഞു. വിളവെടുപ്പ് ഉൽസവം ഹെഡ്മിസ്ട്രസ്സ് കെ. പി. പ്രീതാകുമാരി ഉദ്ഘാടനം ചെയ്തു. ഇക്കോ ക്ലബ് കൺവീനർ റിജിഷ ടി.കെ, അസ ആദം, ദേവ് നാരായൺ, യാദിദ് ഫെർണാണ്ടസ് തുടങ്ങിയവർ നേതൃത്വം നൽകി.
#tag:
Mahe