മാഹി ആയൂർവേദ മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രഫസർമാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി.
ലക്ഷങ്ങൾ ശമ്പളം വാങ്ങി ദിവസവും കോളേജിൽ ഹാജരാവുന്ന അധ്യാപക ദമ്പതിമാർ കഴിഞ്ഞ ഒന്നര വർഷമായി ക്ലാസ് എടുക്കാതെയാണ് ശമ്പളം കൈപ്പറ്റുന്നത്.
വിദ്യാർത്ഥികൾ നിരവധി തവണ ഭരണാധികാരികൾക്ക് പരാതി നൽകിയെങ്കിലും ഒരു പരിഹാരം കാണാത്തതിലാണ് സമരമടക്കമുള്ള പ്രതിഷേധത്തിലേക്ക് വിദ്യാർത്ഥികൾ മുന്നോട്ട് പോയത്.ഇതേ തുടർന്നാണ് യൂത്ത് കോൺഗ്രസും സമരപരിപാടികളുമായി രംഗത്ത് വന്നതും.
നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് വേണ്ട നടപടി കൈകൊള്ളുമെന്ന് ആർ എ ഉറപ്പ് നൽകി.
മാഹി മേഖല യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി രെജിലേഷ്, വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജേഷ് എം കെ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യംജിത്ത് പാറക്കൽ, സെക്രട്ടറി അജയൻ പൂഴിയിൽ, ജിജേഷ് കുമാർ ചാമേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.