രാത്രി എട്ട് മണിയോടെ മാഹി പാലം ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ലോറി ഇടിച്ച് വീണ് പരിക്കേറ്റ സ്ട്ടർ യാത്രക്കാരി ചികിത്സക്കിടെ ഇന്ന് മരണപ്പെടുകയായിരുന്നു.
തലശേരിക്കടുത്ത് എരഞ്ഞോളി ചോനാടത്തെ ദേവി നിവാസിൽ വത്സൻ, ശോഭ, ദമ്പതികളുടെ മകൾ ദിൽന ( 40 ) യാണ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.
മാഹി ചൂടിക്കൊട്ടയിലെ പ്രവാസിയായ ഷാജിയുടെ ഭാര്യയാണ് ദിൽന. ഗ്രാഫിക് ഡെിസൈനറായ യുവതി ജോലി കഴിഞ്ഞ് ഭതൃവീട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തിനിരയായത്. ദേവനന്ദ്, തപൻ ദേവ് എന്നിവർ മക്കളാണ്. ദിലീഷ്, ദീക്ഷിത് സഹോദരങ്ങളാണ്