സഹൃദയ സാംസ്കാരിക വേദിയുടെ ഉദ്ഘാടനവും പുതുപ്പണം ഗഫൂർ അനുസ്മരണവും 10 ന്

മാഹി: കലാ സാഹിത്യ രംഗത്ത് ന്യൂമാഹി, മാഹി പ്രദേശങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുതിയ കൂട്ടായ്മയായ സഹൃദയ സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനവും എഴുത്തുകാരനും പത്രപ്രവർത്തകനും ഗായകനും റേഡിയോ ആർടിസ്റ്റുമായ പുതുപ്പണം ഗഫൂർ അനുസ്‌മരണവും നടത്തുന്നു.

എഴുത്തുകാർക്കും കലാകാരന്മാർക്കും പ്രോത്സാഹനം നൽകുന്നതോടൊപ്പം തന്നെ മുടങ്ങാതെ പുതുപ്പണം ഗഫൂറിനെ അനുസ്‌മരിക്കുകയെന്നതാണ് ഈ കൂട്ടായ്‌മയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു

മാർച്ച് 10ന് ഞായറാഴ്‌ച വൈകിട്ട് 4 മണിക്ക് പെരിങ്ങാടി പോസ്റ്റ് ഓഫീസിന് സമീപത്തെ യൂണിറ്റി സെൻറ്റർ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് പി.കെ.വി. സാലിഹ് അധ്യക്ഷത വഹിക്കും. സി.വി.രാജൻ പെരിങ്ങാടി അനുസ്‌മരണ ഭാഷണം നടത്തും. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. ന്യൂസ് ക്ളബ് മാഹിയിൽ വെച്ചു നടന്ന വാർത്താ സമ്മേളനത്തിൽ സി.വി.രാജൻ പെരിങ്ങാടി,എം.എ.കൃഷ്‌ണൻ,കെ.വി.ദിവിത പ്രകാശ്,സോമൻ മാഹി എന്നിവർ സംബന്ധിച്ചു

വളരെ പുതിയ വളരെ പഴയ