മാഹി: മോഷ്ടിച്ച ഗുഡ്സ് ഓട്ടോയുമായി കടന്നുകളയുന്നതിനിടെ അപകടമുണ്ടായതിനെ തുടർന്ന് പ്രതി പിടിയിലായി. കോഴിക്കോട് കുണ്ടുങ്ങൽ മമ്മദാജി പറമ്പിൽ എൻ.വി ഹൗസിലെ എൻ.വി. താഹിറാണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സുനിൽ കുമാർ എന്നയാളുടെ ഗുഡ്സ് ഓട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്.
ഓട്ടോ മോഷണം പോയത് സംബന്ധിച്ച് പരാതി നൽകിയതിനെ തുടർന്ന് ചോമ്പാല പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് മോഷ്ടിച്ച ഓട്ടോയുമായി താഹിർ കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിൽ ആണ് അപകടത്തിൽ പെട്ടത്