ചാലക്കര ആയുർവ്വേദ മെഡിക്കൽ കോളജിൽ വിദ്യാർത്ഥികളുടെ പഠനത്തിനായി എത്തിയ മൃതദേഹത്തെ ആദരവോടെ വരവേറ്റു

മാഹി :ചാലക്കര ആയുർവ്വേദ മെഡിക്കൽ കോളജിൽ വിദ്യാർത്ഥികളുടെ പഠനത്തിനായി ആദ്യമായെത്തിയ വനിതയുടെ മൃതദേഹത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളും പൊലീസ് സേനാംഗങ്ങളും ചേർന്ന് ആദരവോടെ വരവേറ്റു.കർണ്ണാടകയിൽ നിന്നുള്ള.കിശോരി സദാനന്ദ ഹൂത്തിയുടെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസിനെ റോഡിൻ്റെ ഇരു വശത്തും അണിനിരന്ന മെഡിക്കൽ വിദ്യാർത്ഥികൾ വരവേറ്റു.

പൂക്കളമിട്ട മെഡിക്കൽ കോളജിൻ്റെ പൂമുറ്റത്ത് പ്രാർത്ഥനയും പുഷ്പാർച്ചനക്കും ശേഷം തൊഴുകൈകളുമായി നിന്ന കോളജിലെ മുഴുവനാളുകളും ചേർന്ന് സ്വീകരിച്ചു. കൈമാറ്റ ചടങ്ങുമുണ്ടായി. കർണ്ണാടകയിൽ നിന്നുമെത്തിയ പ്രമുഖ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകൻ ഇരയ്യ രച്ചയ്യ മത്തപ്പാട്ടി കൈമാറ്റ ചടങ്ങിനെത്തിയിരുന്നു.

തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ: കുബേർ സംഘ് അദ്ധ്യക്ഷത വഹിച്ചു. ഡോ: മഹന്തേഷ് ബി.രാമന്നവർ സോദാഹരണ പ്രഭാഷണം നടത്തി. ഡോ:ഗോപിനാഥൻ സംസാരിച്ചു.ചടങ്ങിൽ വെച്ച് തൊട്ടടുത്ത താമസക്കാരനും,കേരളകൗമുദി തലശ്ശേരി ലേഖകൻ ചാലക്കര പുരുഷു മെഡിക്കൽ കോളജിന് ശരീര ദാന പത്രിക കൈമാറി. മാഹി ആയുർവേദ മെഡിക്കൽ കോളജിന് ശരീര ദാനം നടത്തുന്ന ആദ്യത്തെ ആളായി.ചടങ്ങിൽ ചാലക്കര പുരുഷുവിനെ വിശിഷ്ടാതിഥികൾ പൊന്നാട അണിയിച്ച് ആദരിച്ചു.

വളരെ പുതിയ വളരെ പഴയ