പുതുച്ചേരിയിൽ തിരെഞ്ഞെടുപ്പ് ഏപ്രിൽ 19 ന്

പുതുച്ചേരി ലോകസഭ മണ്ഡലത്തിൻ്റെ ഭാഗമായ മാഹിയിൽ തിരെഞ്ഞടുപ്പ് ഏപ്രിൽ 19 ന് നടക്കും. മാർച്ച് 20 ന് തിരെഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. പത്രിക 27 വരെ നൽകാം. സൂഷ്മപരിശോധന 28 നും , പിൻവലിക്കുവാനുള്ള അവസാനദിവസം 30നുമാണ്. വേട്ടെടുപ്പ് 19 നും വേട്ടെണ്ണൽ ജൂൺ 4 നും നടക്കും. മാഹിയിൽ 31,008 വോട്ടർമാരിൽ 14,357പുരുഷ വോട്ടറും 16,653 സ്ത്രീ വോട്ടറുമുണ്ട്. അതിർത്തികളിൽ 6 ചെക്ക് പോസ്റ്റുകളും ഫ്ലൈയിംങ്ങ് സ്വകാഡുകളും പ്രവർത്തനമാരംഭിച്ചു. ചുവർ പരസ്യങ്ങൾക്ക് അനുമതി നൽകില്ല. 85 വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാർ, ശാരീരിക വൈകല്യമുള്ളവർ, കോവിഡ് ബാധിതർ എന്നിവർക്ക് വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടാകുമെന്ന്
വാർത്താ സമ്മേളനത്തിൽ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ അറിയിച്ചു. പ്രശാന്ത്, പ്രവീൺ പാണിശ്ശേരി സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ