മയ്യഴി : മാഹിയിലെ മയ്യഴി പെട്രോളിയത്തിൽ ജീവനക്കാരനായി എത്തി പണവുമായി കടന്നു കളഞ്ഞ കേസിലെ പ്രതി വയനാട് നടവയൽ സ്വദേശി കെ സി ഷൈല [42]നെയാണ് മാഹി ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് 3 വർഷം തടവിനും 5000/- രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം.
കഴിഞ്ഞ സെപ്റ്റംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം
പമ്പിൽ ജോലിക്കെത്തിയ ആദ്യ ദിനം തന്നെ ലഭിച്ച മുഴുവൻ കലക്ഷനായ ഒരു ലക്ഷത്തി അമ്പത്തിഒന്നായിരം രൂപയുമായി ഇയാൾ കടന്നു കളയുകയായിരുന്നു.തുടർന്ന് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ ഇയാളെ തിരിച്ചറിയുകയായിരുന്നു. മൈബൈൽ ടവർ ലൊക്കേഷനിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാഹി പോലീസ് ഡൽഹിൽ എത്തുകയും ഡൽഹിയിലെ ബദൽപൂറിൽ നിന്നും പോലീസ് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു ചെയ്തിരുന്നു. പ്രതി ആദ്യം കളവ് നടത്തി മൈസൂരിലും , ബാഗ്ലൂരിലും പിന്നിട് ഡൽഹിക്കും കടന്നു കളയുകയായിരുന്നു. കള വിനു ശേഷം കിട്ടുന്ന പണം കൊണ്ട് ആർഭാട ജിവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി .കേരളത്തിൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ . അന്നത്തെ മാഹി പോലീസ് സൂപ്രണ്ട് രാജശേഖർ വെള്ളാട്ടിൻ്റെ പ്രത്യേക നിർദ്ദേശത്തെ തുർന്ന് മാഹി സി ഐ ആർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത് . അന്നത്തെ മാഹി എസ്.ഐ. സി വി റെനിൽ കുമാർ, ക്രൈം എസ് ഐ കിഷോർകുമാർ, എഎസ്ഐ ശ്രീജേഷ് സി വി, ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഡൽഹിയിൽവെച്ച് പിടികൂടിയത്. പ്രോസിക്യുഷനു വേണ്ടി അഡ്വ::എം ഡി തോമസ് ഹാജരായി.