മാഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി ഐക്യ ജനാതിപത്യ മതേതര മുന്നണി മാഹി മുൻസിപ്പാൽ മൈതാനത്ത് ഏകദിന ഉപവാസം നടത്തി. രമേഷ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്തു.കെ. മോഹനൻ അധ്യക്ഷത വഹിച്ചു.
പി.പി. വിനോദൻ. പി. യൂസഫ്, പി.ടി.കെ. റഷീദ്, സത്യൻ കേളോത്ത്, സി.കെ. സുബൈർ, ആവോലം ബഷീർ, കെ. ഹരീന്ദ്രൻ, പി.പി. ആഷാലത, കെ. സുരേഷ്, അഡ്വ. എ.പി. അശോകൻ, പി.ടി.സി.ശോഭ, ടി.പി. അഷറഫ് അലി, ഷെറിൻ ചൊക്ലി, ഗ്രാമത്തി മഹല് ഖത്തീഖ് മുജീബ് റഹ്മാൻ അൻസരി, ഷറിൻ ചൊക്ലി മാർട്ടിൻ കൊയിലൊ, ഷാജു കാനം, ടി.എസ്. ഇബ്രാഹിം കുട്ടി മുസ്സലിയാർ എന്നിവർ പ്രസംഗിച്ചു.
മൈനോറിട്ടി കോൺഗ്രസ് ചെയർമാൻ ഹമീദ് ഹാജി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. മോഹനന് നാരങ്ങാ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു.