മാഹി:പൊതുവിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായി മാറുന്നതിൻ്റെ ഭാഗമായി കുട്ടികൾ ആർജിച്ച കഴിവു കളും പഠന നേട്ടങ്ങളും രക്ഷിതാക്കളുമായും സമൂഹവുമായും പങ്കുവയ്ക്കാൻ നേർകാഴ്‌ച ഒരുക്കി ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ. 2023-24 അധ്യയന വർഷത്തിൽ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ പഠിച്ചു നേടിയ അറിവുകളും പരിശീലിച്ച് നേടിയ നൈപുണികളും അവതരിപ്പിച്ച പഠാനോത്സവം 2024 ദേശീയ അധ്യാപക അവാർഡ് ജേതാവ് സി വി രാജൻ പെരിങ്ങാടി ഉത്ഘാടനം ചെയ്തു.സ്കൂൾ ഹെഡ് മാസ്റ്റർ പ്രദീപ് കിനാത്തി അധ്യക്ഷത വഹിച്ചു. കെ പി സുനിൽ ബാൽ, മനോജ് കുമാർ,ടി പി ഗിരീഷ് കുമാർ, കെ എം ജിനീഷ്, പ്യാരി ബി അശോക് എന്നിവർ സംസാരിച്ചു. എൻ സി സി സ്കൗട്ട് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.