മാഹി: പള്ളൂർ ശ്രീ കോയ്യോട്ട് പുത്തനമ്പലം ശാസ്‌താ ക്ഷേത്രം മഹാവിഷ്‌ണു ക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവം മാർച്ച് 17 ന് നടക്കും. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ.കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമ്പൂർണ്ണ നെയ്യ് വിളക്ക്, കളഭാഭിഷേകം എന്നിവ നടക്കും. വിശേഷാൽ അഷ്ടദ്രവ്യഗണപതി ഹോമം, ഉഷഃപൂജ, നവകപൂജ, കളഭ പൂജ, നവകാഭിഷേകം, ഉച്ച പൂജ, ഭഗവതിസേവ, നിറമാല,
ദീപാരാധന, കളഭം എഴുന്നള്ളത്ത്, കളഭാഭിഷേകം എന്നിവയും നടക്കും.
#tag:
Mahe