മാഹി: മാഹി മുൻസിപ്പാലിറ്റിയിൽ സ്ഥിരം കമ്മീഷണറെ നിയമിക്കാത്തതിലും യൂസർഫീയുടെ പേരിൽ നടക്കുന്ന പെരും കൊള്ളയിൽ പ്രതിഷേധിച്ചും മാഹിയിൽ ഏപ്രിൽ 16 ന് വ്യാപാര ബന്ദ് നടത്തുമെന്ന് വ്യാപാരികൾ അറിയിച്ചു. ലൈസൻസ് പുതുക്കുവാൻ വ്യാപാരികൾ പോയാൽ മിക്കവാറും ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവധിയിൽ ആണ്, കഴിഞ്ഞ വർഷത്തെ ലൈസൻസ് ഇതുവരെ നൽകിയിട്ടില്ല, ജനനമരണ സർട്ടിഫിക്കറ്റും വിവഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പോലും പൊതുജനങ്ങൾക്ക് നൽകാൻ കഴിയുന്നില്ല, മുൻസിപ്പാലിറ്റിയിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുക,
മാഹി മുൻസിപ്പൽ മൈതാനം വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കുക തുടങ്ങിയവ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് വ്യാപാര ബന്ദ് നടത്തുന്നത്.ചെയർമാൻ കെ.കെ. അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാജി പിണക്കാട്ട് ,സമീർ ഫാമിലി , ടി. എം സുധാകരൻ , കെ.ഭരതൻ എന്നിവർ സംസാരിച്ചു. ജനറൽസെക്രട്ടറി ഷാജു കാനം സ്വാഗതവും, കെ.കെ.ശ്രീജിത്ത് നന്ദിയും പറഞ്ഞു.