സൗജന്യ സ്പോർട്സ് മെഡിസിൻ ക്യാമ്പ് നടത്തി.

മാഹി : മാഹി സുധാകരൻ മെമ്മോറിയൽ ഫുട്ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ മാഹി മെഡിക്കൽ സെന്ററിൻ്റെയും കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൻ്റെയും സഹകരത്തോടെ സൗജന്യ സ്പോർട്സ് മെഡിസിൻ ക്യാമ്പ് സംഘടിപ്പിച്ചു. മാഹി മൈതാനിയിൽ വെച്ച് നടന്ന ചടങ്ങ് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡൻ്റ് ജോസ് ബാസിൽ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസീൽദാർ മനോജ്‌ വളവിൽ, എം.എം.സി അഡ്മിനിസ്ട്രെറ്റീവ് ഓഫീസർ സോമൻ പന്തക്കൽ, കോച്ച് പി.ആർ.സലീം, അഡ്വ.ടി.അശോക് കുമാർ, ഗിരീഷ്, സി.കെ. അനുരാജ് സംസാരിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സ്പോർട്സ് മെഡിസിൻ വിഭാഗം ഡോ: ജ്യോതി പ്രശാന്ത് ക്യാംപിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. ഡോ. സി.ആർ. ജിതിൻ പരിശോധനയ്ക്ക് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ