മാഹി: അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ മാഹി റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു.
മാഹി റെയിൽവെ സ്റ്റേഷനിൽ ആഘോഷപൂർവ്വം നടന്ന ചടങ്ങ് രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ, പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിൽ, മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, പഞ്ചായത്തംഗം ഫിറോസ് കാളാണ്ടി, സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനീയർ സന്ദീപ് ജോസഫ്, റെയിൽവേ സീനിയർ സുപ്രണ്ട് അജിത്ത്, റിട്ട. സൂപ്രണ്ട് വത്സലൻ കുനിയിൽ എന്നിവർ സംസാരിച്ചു.
വിവിധ സ്കൂൾ, കോളേജ് എൻ.സി.സി. കാസറ്റുകൾ കഥാകാരൻ എം.മുകുന്ദനുമായി സംവദിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികളായ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.