തലശ്ശേരി:തലായി ഹാർബറിൽ മത്സ്യ തൊഴിലാളിയെ മദ്യപിച്ചെത്തിയ യുവാവിനെ മർദ്ദിച്ചതായ് പരാതി. ന്യൂമാഹി അഴിക്കറ സ്വദേശി പി. പവിത്രനാണ് ആക്രമത്തിനിരയായത്. പരിക്കേറ്റ പവിത്രനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം.തലായി ഹാർബറിൽ വലയുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന പി. പവിത്രനെ മദ്യപിച്ചെത്തിയ ജിത്തു (കരിപ്പട്ടിജിത്തു ) അകാരണമായി മർദ്ദിക്കുകയായിരുന്നുവത്രേ.സ്റ്റീൽ വള കൊണ്ടുള്ള മർദ്ദനത്തിൽ പവിത്രന്റെ തലക്ക് ക്ഷതമേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജിത്തുവും സംഘവും ഹാർബറിൽ അതിക്രമിച്ചു കയറി മദ്യപാനവും ലഹരി ഉപയോഗവും
നടത്തുന്നത് ചോദ്യം ചെയ്തതിന്റെവൈരാഗ്യവും അക്രമത്തിന് കാരണമായെന്ന് പവിത്രൻ സൂചിപ്പിച്ചു. പത്ത് വർഷമായി പവിത്രൻ തലായി ഹാർബറിൽ നിന്നാണ് മത്സ്യബന്ധനത്തിന് പോവാറുള്ളത്. ന്യൂമാഹിക്കാരൻ തലായിൽ വരണ്ടാ എന്ന് പറഞ്ഞ് ജിത്തുവും സംഘവും പവിത്രനെയും മറ്റ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തുകയും, തൊഴിൽ ഉപകരണങ്ങൾ ഉൾപ്പെടെ നശിപ്പിക്കാറുള്ളതായും പവിത്രൻ പറഞ്ഞു. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
#tag:
Mahe