രാമവിലാസത്തിലെ എൻ സി സി കേഡറ്റുകൾക്ക് യാത്രയപ്പ് നൽകി

ചൊക്ലി : വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ കീഴിൽ ഉള്ള രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിലെ സീനിയർ കേഡറ്റുകൾക്ക് ജൂനിയർ കേഡറ്റുകൾ വികാരനിർഭരമായ യാത്രയപ്പ് നൽകി .
യാത്രയപ്പ് ചടങ്ങ് വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ സുബേദാർ മേജർ എഡ്വിൻ ജോസ് ഉത്ഘാടനം നിർവഹിച്ചു .സ്‌കൂൾ ഹെഡ് മാസ്റ്റർ പ്രദീപ് കിനാത്തി അധ്യക്ഷനായ ചടങ്ങിൽ എൻ സി സി ഓഫീസർ ടി .പി .രാവിദ് സ്വാഗതം പറഞ്ഞു
സ്‌കൂൾ മാനേജർ മനോജ് കുമാർ കെ ,ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് സ്മിത എൻ ,സ്കൗട്ട് മാസ്റ്റർ അനിൽ കുമാർ ,ജെ ആർ സി കൺവീനർ ശ്രീഹരി ,ഹാവിൽദാർ മാരായ സുനിൽ കുമാർ ,ജയരാമൻ ,ഉദയ് പ്രതാപ് ,അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .സർജന്റ് മേജർ ശ്രീയ കൃഷ്ണ നന്ദി പ്രകടനം നടത്തി .

മുഴുവൻ സീനിയർ കേഡറ്റുകളും അവരവരുടെ രണ്ട് വർഷത്തെ എൻ സി സി അനുഭവം പങ്കുവെച്ചു .

അച്ചടക്കം ,സമയ നിഷ്ഠത ,നേതൃത്വ പാടവം തുടങ്ങിയ ഗുണങ്ങൾ എൻ സി സി യുടെ രണ്ടു വർഷത്തെ പരിശീലനം കൊണ്ട് നേടിയെടുക്കാൻ കഴിഞ്ഞുവെന്ന് കേഡറ്റുകൾ അഭിപ്രായപ്പെട്ടു .

വളരെ പുതിയ വളരെ പഴയ