മാഹിയില്‍ നിന്നും ഡീസൽ കടത്ത് വ്യാപകം:മുക്കം ഭാഗത്തേക്ക് ടിപ്പര്‍ ലോറിയില്‍ അനധികൃതമായി കടത്തുകയായിരുന്ന 3000 ലിറ്റര്‍ ഡീസല്‍ പിടികൂടി

മാഹിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് ടിപ്പര്‍ ലോറിയില്‍ അനധികൃതമായി കടത്തുകയായിരുന്ന 3000 ലിറ്റര്‍ ഡീസല്‍ പിടികൂടി.KLO2 Y- 4620 നമ്പർ ടിപ്പർ ലോറിയാണ് കൊയിലാണ്ടി ജി.എസ്.ടി. എൻഫോഴ്സ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. വടകര തിരുവള്ളൂർ സ്വദേശികളാണ് ഡീസൽ കടത്തിനു പിന്നിൽ.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി എൻഫോഴ്സ്മെൻ്റ് കമ്മിഷണർ വി.പി. രമേശന്റ നിർദ്ദേശപ്രകാരം നടത്തിയ വാഹനപരിശോധനയിലാണ് ഡീസൽ കടത്ത് പിടികൂടിയത്.

ലോറിയുടെ പ്ലാറ്റ്ഫോമിൽ പ്രത്യേക ടാങ്ക് ഉണ്ടാക്കി അതിനു മുകളിൽ മെറ്റൽ നിരത്തിയ ശേഷമാണ് ഡീസൽ കടത്തിയത്. ഡീസൽ വിതരണം ചെയ്യുന്നതിന് മീറ്ററും വാഹനത്തിൽ ഘടിപ്പിച്ചിരുന്നു.

എസ്.ഡി. ടാക്സ്, എ.എസ്.ടി, സെസ് അടക്കം 3,03,760 രൂപ പിഴ ഈടാക്കിയ ശേഷം വാഹനം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന് കൈമാറിയതായി ജി.എസ്.ടി വകുപ്പ് അറിയിച്ചു.

പരിശോധനയ്ക്ക് എൻഫോഴ്സസ്മെന്റ് ഓഫീസർ ജി.വി. പ്രമോദ്, ഡെപ്യൂട്ടി എൻഫോഴ്സ്മെന്റ് ഓഫീസർ ഇ.കെ. ശിവദാസൻ, അസി. എൻഫോഴ്സ്സ്മെന്റ് ഓഫീസർ കെ.പി. രാജേഷ്, ഡ്രൈവർ ബിനു എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ