പള്ളൂർ:ഐകെ.കുമാരൻ മാസ്റ്റർ സ്മാരക വിദ്യാലയത്തിന് സമീപത്താണ് വൈദ്യുതി തൂൺ അടിഭാഗം ദ്രവിച്ച നിലയിൽ അപകടാവസ്ഥയിൽ ഉള്ളത്. ഇരുമ്പ് തൂണിൻ്റെ അടിഭാഗം ഏതാണ്ട് ദ്രവിച്ച നിലയിലാണ്.
മൂലക്കടവിൽ നിന്ന് പള്ളൂരിലേക്ക് വരുന്ന റോഡിലാണ് നാട്ടുകാർക്ക് ഭീഷണി ഉയർത്തി വൈദ്യുതി തൂൺ ഉള്ളത്. നിരവധി വിദ്യാർത്ഥികൾ കടന്നുപോകുന്ന വിദ്യാലത്തിലെ പ്രവേശന കവാടത്തിന് സമീപമാണിത് സ്ഥിതി ചെയ്യുന്നത്.കൂടാതെ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് കൂടിയാണ് ഇത്. മുറിഞ്ഞു വീഴാറായ വൈദ്യുത തൂൺ അടിയന്തിരമായി മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറാവണം എന്നാവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.