മാഹിയിൽ യൂത്ത് പാർലിമെൻ്റ് സംഘടിപ്പിക്കും.

മാഹി: നെഹ്രു യുവ കേന്ദ്ര മാഹിയുടെ നേതൃത്വത്തിൽ യുവശക്തിയെ ഉണർത്തുക എന്ന ലക്ഷ്യവുമായി യൂത്ത് പാർലമെൻ്റ് സംഘടിപ്പിക്കും.കേന്ദ്ര യുവജന മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന നെഹ്രു യുവ കേന്ദ്ര സംഘടിപ്പിക്കുന്ന ദേശീയ പരിപാടിയുടെ ഭാഗമായാണ് മാഹിയിലും യൂത്തു പാർലിമെൻ്റ് സംഘടിപ്പിക്കുന്നത്.
2024 ഫിബ്രവരി 23 ന് വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മാഹി എം.എൽ.എ രമേശ്പറമ്പത്ത് യൂത്ത് പാർലിമെൻ്റ് ഉദ്ഘാടനം ചെയ്യും. മാഹി റീജ്യണൽ അഡ്മിനിസ്ട്രറ്റർ ശിവ് രാജ് മീണ അധ്യക്ഷതവഹിക്കും. ചലച്ചിത്ര പിന്നണി ഗായകനും റിട്ടയേർഡ് ഹെഡ് മാസ്റ്ററുമായ എം. മുസ്തഫ ആശംസകൾ നേരും. ഉദ്ഘാടന ചടങ്ങിനു ശേഷം നടക്കുന്ന സെഷനിൽ കണ്ണൂർ കില റിസോർസ് പേർസൺ അഡ്വ. ഹംസക്കുട്ടി യുവജനങ്ങൾക്കുള്ള പരിശീലന ക്ലാസ്സു നയിക്കും. യുവ ജനങ്ങളുടെ മോക്ക് പാർലിമെൻ്റും ഉണ്ടാവും. തുടർന്ന് യൂത്തു പാർലിമെൻ്റിൽ പങ്കെടുത്ത വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടിക അരങ്ങേറും. മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജിലെയും മാഹി.സി.ഇ. ഭരതൻ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെയും അമ്പതോളം വിദ്യാർഥികളാണ് യൂത്ത് പാർലമെൻ്റിൽ പങ്കെടുക്കുക.നെഹ്രു യുവ കേന്ദ്ര കണ്ണൂർ – മാഹി കോർഡിനേറ്റർ കെ.രമ്യ സ്വാഗതവും എൻ. വൈ.കെ. മാഹി പ്രതിനിധി ടി.സായന്ത് നന്ദിയും പറയും.

വളരെ പുതിയ വളരെ പഴയ