അഴിയൂരിൽ വനിതാ ലീഗ് സംഗമം സംഘടിപ്പിച്ചു

അഴിയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് അഴിയൂർ ബീച്ചിൽ വനിതാ ലീഗ് സംഗമം സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ല വനിതാ ലീഗ് പ്രസിഡണ്ട് എ. ആമിന ടീച്ചർ സംഗമം ഉൽഘാടനം ചെയ്തു.
വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ശ്യാമള പി.പി. ചടങ്ങിൽ അധ്യക്ഷ വഹിച്ചു.
മൂടാടി പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് സജിന മൂടാടി മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ആയിഷ ഉമ്മർ , വടകര മണ്ഡലം വനിതാ ലീഗ് ട്രഷറർ ജസ്മിനകല്ലേരി, എം.എസ്.എഫ് ഹരിത സംസ്ഥാന ജന.കൺവീനർ അഫ് ഷീല ഷഫീഖ്, വാർഡ് മെമ്പർമൈമൂന ടീച്ചർ, സാജിത കാസിം, എന്നിവർ സംസാരിച്ചു.
നൂർ ജഹാൻ (മണ്ഡലം വനിതാ ലീഗ് സെക്രട്ടറി), നൂർജഹാൻഫൈസൽ, വഫാ ഫൈസൽ, സഫ്രീനമുഹമ്മദലി, റാബിയ മുക്കാളി, സുധ കുളങ്ങര, സമീറ,സൈബു, സക്കീന പൈങ്ങാം പുറത്ത്, സമീറ (പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി), റസീന മഹമൂദ്, റഹൂഫ ഉലൈഫ എന്നിവർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ