18 ലിറ്റര്‍ മാഹി മദ്യവുമായി യുവാവ് വടകര എക്‌സൈസ് പിടിയിൽ.

മാഹി:മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് 18 ലിറ്റര്‍ മാഹി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍. തമിഴ്‌നാട് തിരുവാരൂര്‍ വാലന്‍കൈമന്‍ ആവൂര്‍ സലവം പേട്ട വീട്ടില്‍ മുരളീധരനെയാണ് (28) വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സി.കെ.ജയപ്രസാദും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. റെയിഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എന്‍.ജിജു, ടി.സനു എന്നിവര്‍ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ