ടി.കെ.ഷീബയെ അനുസ്മരിച്ചു : മാഹി ആയുർവേദ കോളേജിന്റെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തി.

ചൊക്ലി : ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം, മഹിളാ കോൺഗ്രസ്‌ ചൊക്ലി മണ്ഡലം പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച ടി.കെ.ഷീബയുടെ ഒന്നാം ചരമവാർഷികദിനം ഒളവിലം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. എം.പി.പ്രമോദ്, കെ.ശശിധരൻ, അഡ്വ. സി.ജി.അരുൺ, പി. ഭരതൻ, കെ.എം. പവിത്രൻ, കെ.എം.ചന്ദ്രൻ, പി.അശോകൻ, എൻ.പദ്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് മാഹി ആയുർവേദ കോളേജിന്റെ നേതൃത്വത്തിൽ നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് മാഹി എം.എൽ.എ. രമേശ്‌ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ. സി.ജി.അരുൺ അധ്യക്ഷതവഹിച്ചു.
തുടർന്ന് നടന്ന കോൺഗ്രസ് കുടുംബസംഗമം കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. എം.പി.പ്രമോദ് അധ്യക്ഷതവഹിച്ചു. വി.സുരേന്ദ്രൻ, ഷാജി എം.ചൊക്ളി എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ