വാഹന പരിശോധനക്കിടെ മാഹി മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. മീനങ്ങാടി ചൂതപാറ സ്വദേശി മംഗലത്ത് എം.ടി സജീവ ( 54) നെയാണ് 150 കുപ്പി മദ്യവുമായി പിടികൂടിയത്.
നാദാപുരം സി.ഐ. എ.വി ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ അതിര്‍ത്തിയായ പെരിങ്ങത്തൂര്‍ കായപ്പനിച്ചിയില്‍ വച്ച് ബൈക്കില്‍ നിന്നാണ് മദ്യം കണ്ടെത്തിയത്. ബൈക്കില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സീനിയര്‍ പോലീസ് ഓഫീസര്‍ ബിജു, അജിത് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.