മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചുറ്റമ്പലത്തിനുള്ളിലെ ഭിത്തിയിൽ ഒരുക്കിയ ചുമർ ചിത്ര സമർപ്പണം ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരി നിർവഹിച്ചു ക്ഷേത്രം പ്രസിഡന്റ് പി.പി. വിനോദൻ അധ്യക്ഷത വഹിച്ചു. പി. മോഹൻ , കെ.എം. ബാലൻ, പി. വേണുഗോപാൽ, ഒ.പി. ധന്യ, നളിനി ചാത്തു. എസ്. പ്രേമ, വി.കെ.രവീന്ദ്രൻ , പി.വി ഉണ്ണികൃഷ്ണൻ, ഒ. പി. നിഷ, വി.സി. രതീഷ് എന്നിവർ പങ്കെടുത്തു. ചിത്രകാരൻ നബിൻ രാജിന്റെ നേതൃത്വത്തിലുള്ള എട്ടോളം ചിത്രകാരന്മാർ ചേർന്നാണ് ചിത്രം ഒരുക്കിയത്. ചടങ്ങിൽ ചിത്രകാരന്മാരെ ആദരിക്കുയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. നാട്ടുകാരും ഭക്തരും പങ്കെടുത്തു
ഒ.പി. പാർവതിയമ്മയുടെ സ്മരണയ്ക്കായി മകൻ പറമ്പത്ത് വീട്ടിൽ ഒ.പി.ശിവദാസനും ഭാര്യ അഡ്വ. എൻ.കെ. സജ്നയും ചേർന്നാണ് ക്ഷേത്രത്തിലേക്ക്
ചിത്രം സമർപ്പിച്ചത്