കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയുടെ പണം തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി

അഴിയൂർ: വ്യാജ സീലും ,കൃത്രിമ രേഖകളും , ലെറ്റർ പാഡും നിർമ്മിച്ച് കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയുടെ പണം തട്ടിയെടുക്കാൻ ശ്രമം നടന്നതായി പരാതി.
ദേശീയ പാത വികസനത്തിന് ഏറെറടുത്ത വസ്തുവിന്റെ നഷ്ടപരിഹാരതുക തട്ടിയെടുക്കാനുള്ള ശ്രമം നടത്തിയെന്നാരോപിച്ച് പള്ളി കമ്മിറ്റി ഡിവൈഎസ്പി ക്ക് പരാതി നൽകി. ഇയാൾ കുഞ്ഞിപ്പള്ളി മഹലുമായി ബന്ധമില്ലെന്നാണ് പറയുന്നത്. ഇതിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് പള്ളി പരിപാലന കമ്മിറ്റി സെക്രട്ടറി കെ.അൻവർ ഹാജി ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ