മാഹി: വൈദ്യുതി വകുപ്പ് സ്വകാര്യവൽക്കരിക്കുന്നതിലും , പ്രിപെയ്ഡ് മീറ്റർ സ്ഥാപിക്കുന്നതിലും പ്രതിഷേധിച്ച് സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ ജനുവരി 8 ന് കാലത്ത് 10 മണിക്ക് പുതുച്ചേരി സെക്രട്ടറിയേറ്റിലേക്ക് ബഹുജന മാർച്ച് നടത്തും.
സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം
ജി.രാമകൃഷ്ണൻ
ഉദ്ഘാടനം ചെയ്യും.
റേഷൻ സംവിധാനം പുന:സ്ഥാപിക്കുക, വിദ്യാഭ്യാസ മേഖലയിലെ ഒഴിവുകൾ നികത്തുക, ഫിഷിങ്ങ് ഹാർബർ നിർമ്മാണം പൂർത്തിയാക്കുക, മുൻസിപ്പാൽ തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ഇതിന്റെ മുന്നോടിയായി ജനുവരി 4 ന് കാലത്ത് 9.30 ന് വളവിൽ അച്ചുതൻ അനന്തൻ സ്മാരക വായനശാല പരിസരത്ത് നിന്നും വാഹന പ്രചരണ ജാഥ ആരംഭിക്കും. ടി.എ. മധുസൂദനൻ ഉദ്ഘാടനം ചെയ്യും. കാരായി രാജൻ ജാഥാ ലീഡറായിരിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈ. 6.30 ന് പന്തക്കൽ വായനശാലാ പരിസരത്ത് സമാപിക്കും.
വി. ജനാർദ്ദനൻ, കെ.പി. സുനിൽകുമാർ,ടി.സുരേന്ദ്രൻ, വി.ജയബാലു എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
#tag:
Mahe