മാഹി: ന്യൂമാഹി പെരിങ്ങാടി, മങ്ങാട് പ്രദേശത്ത് തെരുവ് നായകളുടെ കടിയേറ്റ് ഒരു കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. കല്യാണി നിവാസിൽ ചന്ദ്രി (58) ക്ക് ഇരു കൈകൾക്കും സാരമായി കടിയേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നുമ്മൽ വീട്ടിൽ അയൻ കൃഷ്ണ (5), തട്ടാന്‍റവിടെ ദേവൂട്ടി (76), കണ്ട്യന്‍റവിടെ പ്രേമൻ (35), മാണിക്കോത്ത് സുരേഷ് ബാബു (48) എന്നിവരെയാണ് നായകൾ അക്രമിച്ചത്. ഇവർ തലശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.