മാഹി മേഖല ബാലകലാമേള സമാപിച്ചു.

മാഹി: കഴിഞ്ഞ രണ്ടു ദിവങ്ങളിലായി പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ മൂന്ന് വേദികളിലായി നടന്ന ബാലകലാമേള സമാപിച്ചു. മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷൻ.പി. പുരുഷോത്തമൻ്റെ അധ്യക്ഷതയിൽ രമേഷ് പറമ്പത്ത് എം എൽ എ സമാപന യോഗം ഉദ്ഘാടനം ചെയ്തു.ഗവ. ടീച്ചേർസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി വി സജിത, ഗവ. സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ. അജിത് പ്രസാദ്, ജോയിൻ്റ് പി.ടി.എ ജനറൽ സിക്രട്ടറി സന്ദീപ് .കെ.വി, എന്നിവർ ആശംസകൾ നേർന്നു.

സ്കൂൾ വൈസ് പ്രിൻസിപ്പാൾ എം.എം . തനൂജ സ്വാഗതവും, ബാലകലാമേള പ്രോഗ്രാം കമ്മിറ്റി കൺവീനർ സുജയ .എം.വി. നന്ദിയും പറഞ്ഞു. വിജയികൾ ക്കുള്ള സമ്മാനദാനവും നടന്നു.

വളരെ പുതിയ വളരെ പഴയ