മാഹി സ്പിന്നിങ് മിൽ അടച്ചിട്ട് 4 വർഷം:ഇല്ലാതായത് നാനൂറിലേറെ പേരുടെ ഉപജീവനമാർഗം

മയ്യഴി:മാഹിയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്‌പിന്നിങ് മിൽ അടച്ചുപൂട്ടിയിട്ട് നാലു വർഷമാകുന്നു. കോവിഡ് ലോക് ഡൗണിന്റെ മറവിൽ 2020 മാർച്ചിൽ പൂട്ടിയ മിൽ ഇതേവരെ തുറന്നിട്ടില്ല. നാനൂറിലേറെപ്പേരുടെ ഉപജീവന മാർഗമാണ് ഇതോടെ ഇല്ലാതായത്. സ്പിന്നിങ് മില്ലിനനുബന്ധമായി വളർന്ന ഈസ്റ്റ‌്പള്ളൂരിലെ വ്യാപാരമേഖലയും തകർന്നു. സ്ഥിരം ജീവനക്കാർക്ക് 35 ശതമാനം അലവൻസ് കൊടുക്കുന്നുണ്ടെങ്കിലും താൽക്കാലിക തൊഴിലാളികൾ പൂർണമായും പെരുവഴിയിലായി.

മിൽ തുറക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സത്യഗ്രഹമുൾപ്പെടെ പലസമരങ്ങളും നടന്നു. കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചാലേ മില്ലുകൾ തുറക്കൂ എന്ന നിലപാടിലാണ് എൻടിസി മാനേജ് മെൻ്റ്. കേന്ദ്രസർക്കാർ കണ്ണു തുറക്കാതായതോടെ തൊഴിലാളികൾ നിത്യവൃത്തിക്ക് മറ്റു ജീവിതമാർഗം തേടിപ്പോയി. സ്ഥിരവരുമാനം നിലച്ചത് പലരുടെയും ജീവിതത്തെ ബാധിച്ചു. വായ്പയെടുത്ത് വീടു നിർമിച്ചവരും മക്കളുടെ വിദ്യാഭ്യാസത്തിന് വായ്‌പയെടുത്തവരുമടക്കം നൂറുകണക്കിന് തൊഴിലാളികളാണ് നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്നത്. തൊഴിലാളികളുടെ ഇരുളിലാണ്ട ജീവിതത്തിന് ആശ്വാസം പകരാനും സർക്കാറിന് കഴിയുന്നില്ല. മിൽ തുറക്കുന്നത് സംബന്ധിച്ച് പാർലമെൻ്റിൽ കേന്ദ്രമന്ത്രി നൽകിയ ഉറപ്പുകളെല്ലാം ലംഘിച്ചു. മിൽ നടത്താൻ താൽപര്യമില്ലെന്നാണ് കേന്ദ്ര ടെക്സ്‌റ്റയിൽ മന്ത്രി ഒടുവിൽ പറഞ്ഞത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിൽക്കുന്ന നരേന്ദ്ര മോദി സർക്കാർ മില്ലിന്റെ ഭൂമിയടക്കം വിൽക്കാനുള്ള വഴി തേടുകയാണ്

വളരെ പുതിയ വളരെ പഴയ