മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവം 14 ന് തുടങ്ങും.

മാഹി :ഉത്തരമലബാറിലെ കൊച്ചുഗുരുവായൂർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാഹി ശ്രീകൃഷ്‌ണക്ഷേത്രത്തിലെ 83-ാമത് ഏകാദശി മഹോത്സവം ജനുവരി 14 മുതൽ 23 വരെ (1199 ധനു 29 മുതൽ മകരം 9 വരെ) ആഘോഷിക്കുകയാണ്. താന്ത്രികവിധി പ്രകാരമുള്ള ശുദ്ധിക്രിയകൾക്ക് ശേഷം ജനുവരി 14ന് ഞായറാഴ്ചരാത്രി 8.45നും 9.00നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ മഹോത്സവത്തിന് കൊടിയേറും.
ജനുവരി 23 ചൊവ്വാഴ്ച്ച ആറാട്ട് എഴുന്നെള്ളത്തിന് ശേഷമുള്ള കൊടിയിറക്കത്തോടെ
ഉത്സവാഘോഷങ്ങൾക്ക് സമാപനമാകും. ഉത്സവത്തിൻ്റെ ഭാഗമായി പതിവായി നടക്കാറുള്ള താന്ത്രികവിധി പ്രകാരമുള്ള കർമ്മാനുഷ്ഠാനങ്ങളും കലവറനിറയ്ക്കലും യഥാവിധി നിർവഹിക്കപ്പെടും. ജനുവരി 18,19 (വ്യാഴാഴ്‌ച, വെള്ളിയാഴ്‌ച) തീയ്യതികളിൽ ലക്ഷാർച്ചനയുമുണ്ടാവും . ഉത്സവാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡണ്ട് പി.പി. വിനോദൻ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ