മാഹി: മാഹി വളവിൽ അയ്യപ്പ ക്ഷേത്രത്തിൽ ഡിസം. 22 മുതൽ 27 വരെ നീണ്ടു നില്ക്കുന്ന മണ്ഡല വിളക്ക് മഹോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നൂറ് കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ കൊടിയേറി
വൈകീട്ട് ആറ് മണിക്ക് പാറക്കൽ ശ്രീകുറുമ്പ വാദ്യ സംഘത്തിന്റെ ചെണ്ടമേളവും, ക്ഷേത്ര ഭജനസംഘത്തിന്റെ ഭജനയും നടന്നു.
ഉത്സവാഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച്ച രാത്രി 8 മണിക്ക് ജയദേവൻ ആന്റ് ടീം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ ഉണ്ടായിരിക്കും
ഞായറാഴ്ച്ച രാത്രി 8.45 ന് പ്രദേശവാസികളുടെ കലാപരിപാടികൾ,
തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് കലവറ നിറയ്ക്കൽ, വൈകീട്ട് ശ്രീകുറുമ്പ വാദ്യ സംഘം വളവിൽ അവതരിപ്പിക്കുന്ന പാണ്ടിമേളം തുടർന്ന് ബീറ്റ്സ് തലശ്ശേരിയുടെ ഗാനമേള എന്നിവ നടക്കും
ഡിസംബർ 26 ന് ചൊവ്വാഴ്ച രാത്രി എട്ടിന് അയ്യപ്പ വിളക്കും ഭജനയും ഉണ്ടായിരിക്കും
27 ന് ബുധനാഴ്ച്ച ഉച്ചയ്ക്ക് അന്നദാനവും, വൈകീട്ട് 6.30 രഥഘോഷയാത്രയും ഉണ്ടായിരിക്കും.
തുടർന്ന് രാത്രി 12 മണിക്ക് ആറ് ദിവസം നീണ്ട് നില്ക്കുന്ന ഉത്സവം കൊടിയിറങ്ങും