ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടത്തുന്ന ദിവ്യ ജ്യോതി പ്രയാണത്തിന് വരവേൽപ്പും ആദരായണവും.

മാഹി:ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടത്തുന്ന ദിവ്യ ജ്യോതി പ്രയാണത്തിന് മാഹിയിൽ ഉജ്വല സ്വീകരണവും ,. മാഹി മേഖലയിലെ മുതിർന്ന ശ്രീനാരായണീയർക്ക് സ്നേഹാദരവും നൽകുന്നു. ശിവഗിരി തീർത്ഥാടന സമ്മേളനവേദിയിലേക്ക് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ദിവ്യജ്യോതിപ്രയാണത്തിന് എസ്.എൻസി.പി. യോഗം മാഹി യൂണിയന്റെ നേതൃത്വത്തിലാണ് 26 ന് രാവിലെ 9 മണിക്ക് മാഹി മുൻസിപ്പാൽ മൈതാനിയിൽ സ്വീകരണം നൽകുന്നത്. സ്വീകരണയോഗത്തിൽ വെച്ച് മാഹിയിലെ മുതിർന്ന 50 ഓളം ശ്രീനാരായണിയരെ ആദരിക്കും. സ്വാമി പ്രേമാനന്ദ, ജ്ഞാനോദയയോഗം അദ്ധ്യക്ഷൻ അഡ്വ :കെ. സത്യൻ എന്നിവർ സംബന്ധിക്കും.

സ്നേഹാദര ചടങ്ങിന്റെ ഉദ്ഘാടനം രമേശ് പറമ്പത്ത് എം.എൽ.എ നിർവ്വഹിക്കും. മുൻ മന്ത്രി ഇ.വത്സരാജ്, അഡ്വ.ടി. അശോക് കുമാർ, എ. ദിനേശൻ എന്നിവർ സംബന്ധിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ കല്ലാട്ട് പ്രേമൻ, സജിത്ത് നാരായണൻ, സി.രാജേന്ദ്രൻ, രാജേഷ് വി ശിവദാസ് എന്നിവർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ