ചൊക്ലി ബി.ആർ.സി ചങ്ങാതിക്കൂട്ടം ഗൃഹസന്ദർശനം നടത്തി.

ചൊക്ലി : സമഗ്രശിക്ഷ കേരളം ചൊക്ലി ബി.ആർ.സി. ആഭിമുഖ്യത്തിൽ കിടപ്പിലായ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ക്രിസ്മസ്- പുതുവർഷ സമ്മാനങ്ങളുമായി ഗൃഹസന്ദർശനം നടത്തി.ഉപജില്ലാതല ഉദ്ഘാടനം ചൊക്ലി യു.പി. സ്കൂൾ വിദ്യാർത്ഥി അമ്ന ഫാത്തിമക്ക് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യ ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തുകൊണ്ട് നിർവ്വഹിച്ചു.
പെരിയാണ്ടി എൽ.പി.സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ആദിലിനുള്ള സമ്മാനങ്ങൾ ശ്രീ. കെ. പ്രദീപ് (മെമ്പർ, ചൊക്ലി പഞ്ചായത്ത്) ,കെ. ശ്രീലത ( മെമ്പർ , പന്ന്യന്നൂർ പഞ്ചായത്ത് ) എന്നിവർ ചേർന്ന് വിതരണം ചെയ്തു.ഉപജില്ലയിലെ മുപ്പതോളം കുട്ടികൾക്കാണ് ഗൃഹസന്ദർശനം നടത്തി സമ്മാനങ്ങൾ നൽകുന്നത്.സുനിൽബാൽ ( ബി.പി.സി ചൊക്ലി ), സജിത കുമാരി. പി.പി( എച്ച്. എം, പെരിയാണ്ടി എൽ.പി.സ്കൂൾ) ,ഷിബിൻ ഇ.എം ( പി.ടി.എ. പ്രസിഡണ്ട്) , സമഗ്രശിക്ഷ പ്രവർത്തകർ, സ്പെഷൽ എഡ്യുക്കേറ്റർമാർ , അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.ആഘോഷ വേളകളിൽ കിടപ്പിലായ കുട്ടികൾക്ക് വേണ്ടി ഒരുക്കുന്ന ഇത്തരം സന്ദർശനങ്ങൾ ഏറെ മാതൃകാപരമായ പ്രവർത്തനമാണെന്ന് സി.കെ രമ്യ ടീച്ചർ അഭിപ്രായപ്പെട്ടു.

വളരെ പുതിയ വളരെ പഴയ