ചൊക്ലി: ഗ്രാമ പഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ പഞ്ചായത്ത് ഹാളിൽ വച്ചു നടന്നു.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചേർമാൻ ശശിധരൻ സെമിനാർ ഉത്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഷീജാമണി സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചേർപ്പേഴ്സൺ സജിത എൻ. പി. വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു.
ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്ലാൻ കോർഡിനേറ്റർ ഷൈമ കെ.2023-24 വാർഷിക പദ്ധതി അവലോകനം ചെയ്തു.അസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രദീപ് മാസ്റ്റർ വർക്കിങ് ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി. കല നന്ദി രേഖപ്പെടുത്തി. കില ആർ. പി പി. കെ. മോഹനൻ മാസ്റ്റർ, ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചേയർമാൻ നവാസ് പരുത്തിന്റവിട ,നിർവ്വാഹണ ഉദ്യോഗസ്ഥർ, അസുത്രണ സമിതി വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെർപ്പേഴ്സൺ വി.എം.റീത്ത മാലിന്യമുക്ത നവകേരളം പ്രതിജ്ഞ ചൊല്ലി കൊടുത്തു. സംസ്ഥാന ബാല പാർലിമെന്റിൽ പങ്കെടുക്കാൻ തെരെഞ്ഞെടുക്കപ്പെട്ട ചൊക്ലി ഗ്രാമ പഞ്ചായത്ത് ബാല സഭ അംഗമായ ഷാൻവിന് ഉപഹാരം നൽകി.
#tag:
Mahe