മയ്യഴി:പുതുച്ചേരി സംസ്ഥാനത്ത് റേഷൻ സംവിധാനം പുനസ്ഥാപിക്കണമെന്നും ഒഴിവുള്ള മുഴുവൻ സർക്കാർ തസ്‌തികകളിലും നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ 13ന് മാഹി ഗവ. ഹൗസിലേക്ക് ബഹുജന മാർച്ച് നടത്തും. രാവിലെ 10ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും.
വൈദ്യുതിവകുപ്പിൽ പ്രീപെയ്‌ഡ് മീറ്റർ സ്ഥാപിക്കാനുള്ള തീരുമാനം പിൻവലിക്കുക, വിരമിച്ചവരെ നിയമി ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഉടൻ നടത്തുക, മത്സ്യബന്ധന തുറമുഖ നിർമാണം പൂർത്തിയാക്കുക, കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.