ന്യൂമാഹി: ശ്രീമതി ഇന്ദിരാഗാന്ധിയുടെയും സി.ആർ റസാക്കിന്റെയും ചരമ വാർഷിക ദിനത്തിൽ ശ്രീ എൻ.പി ഭാസ്കരൻ നഗറിൽ നടന്ന ചടങ്ങ് മാഹി MLA രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. DCC ജനറൽ സെക്രട്ടറി അഡ്വ.സി.ടി സജിത്ത്, ലോഴേയ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി.ജി അരുൺ, മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കുന്നുമ്മൽ മോഹനൻ, പി.പി വിനോദൻ , ഷാജി എം ചൊക്ലി, എ ആർ ചിന്മയ് മാസ്റ്റർ, ശ്രീമതി ടി.പി വസന്ത , വി.സി പ്രസാദ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ശശി മാസ്റ്റർ അധ്യക്ഷം വഹിക്കുകയും മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അനീഷ് ബാബു വി.കെ സ്വാഗതവും മഹിള കോൺഗ്രസ്സ് പ്രസിഡണ്ട് ദിപ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. എം. ഇഖ്ബാൽ, ആർ.കെ ചിത്രൻ , അബ്ദുൾ മുത്തലീബ്, സി സത്യാനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.