മാഹി: ഇക്കഴിഞ്ഞ വിജയദശമി ആഘോഷത്തോടനുബന്ധിച്ച് ആർ എസ് എസിന്റെ പഥസഞ്ചലനത്തിന്റെ ഭാഗമായി കെട്ടിയ കാവിക്കൊടികൾ നശിപ്പിച്ച പ്രതിക്ക് പതിനായിരം രൂപ പിഴ ശിക്ഷ വിധിച്ചു
ഓട്ടോറിക്ഷ ഡ്രൈവർ പന്ന്യന്നൂർ മാക്കുനി പുതിയപുരയിൽ ഹൌസിലെ സൂരജ് എന്ന ഉണ്ണി(35)ക്കാണ് മാഹി കോടതി 10000/=രൂപ പിഴ വിധിച്ചത്
24-10-23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മദ്യലഹരിയിൽ KL58-E-733ഓട്ടോറിക്ഷയിൽ വന്ന പ്രതി പന്തക്കൽ ഭാഗത്തെ കാവിക്കൊടികൾ വ്യപകമായി നശിപ്പിക്കുകയായിരുന്നു.
പന്തക്കൽ എസ് ഐ പി പി ജയരാജൻ, ഹെഡ് കോൺസ്റ്റബിൾ സുരേഷ് കുമാർ എന്നിവരാണ് കേസന്വേഷണം നടത്തിയത്
#tag:
Mahe