നവകേരള സദസ്സ് ഇന്ന് കണ്ണൂരിലെ നാല് മണ്ഡലങ്ങളില്‍

കണ്ണൂര്‍ :നവകേരള സദസ്സ് കണ്ണൂർ ജില്ലയില്‍ ഇന്നും തുടരും. കണ്ണൂര്‍ ജില്ലയില്‍ രണ്ടാം ദിനമായ ഇന്ന് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശ്ശേരി മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് നടക്കുക. ഈ മണ്ഡലങ്ങൾക്ക് പുറമേ മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും.

രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം. ഇന്നലെ ഉണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധ പശ്ചാത്തലത്തിൽ ആണ് വേദികളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയത്.

വളരെ പുതിയ വളരെ പഴയ