ന്യൂമാഹി : വനിതാ സാഹിതി തലശ്ശേരി മേഖല കമ്മിറ്റി “കേരളം എന്ന മാനവികത ” എന്ന വിഷയത്തിൽ പ്രഭാഷണ പരിപാടി നടത്തി. ആദര സമർപ്പണം, കലാപരിപാടികൾ എന്നിവയുമുണ്ടായി. ഏടന്നൂർ ശ്രീനാരായണ മഠം ഹാളിൽ കവിയും കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗവുമായ വി.എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. ആമിന മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സ്കൂൾ സെപക്താക്രോ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൻവി ദാസിനെ ചടങ്ങിൽ അനുമോദിച്ചു. പ്രദേശത്തെ മുതിർന്ന കലാകാരികളായ പാറക്കണ്ടി നാരായണി, വി.കെ. ലക്ഷ്മി എന്നിവരെ ആദരിച്ചു.
ശൈലജ തമ്പാൻ, പ്രവീണ രാധാകൃഷ്ണൻ, ഇ.ഡി. ബീന, കെ. ഷിബില എന്നിവർ സംസാരിച്ചു. മാളിയേക്കൽ ഗായക സംഘത്തിന്റെ ഗാന സദസ്, ടി.സി. ഷിൽന അവതരിപ്പിച്ച ഏക പാത്ര നാടകം, വനിതാ സാഹിതി കലാകാരികൾ അവതരിപ്പിച്ച സംഗീത ശിൽപം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.
#tag:
Mahe