നായ്ക്കളെ തെരുവിൽ അധികം സ്നേഹിക്കേണ്ട* പിഴ വീഴും.

മാഹി :മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ റോഡരി കിലും, പൊതു ഇടങ്ങളിലും തെരുവ് പട്ടികൾക്ക് ഇറച്ചി മാലിന്യമടക്കമുള്ള ഭക്ഷണം നൽകുന്നവർ സൂക്ഷിക്കുക. അധികൃതർ കൈയ്യോടെ 5000 രൂപ പിഴ ഈടാക്കും. പന്തക്കൽ – കല്ലായി റോഡിൽ വിവിധ സ്ഥലങ്ങളിലായി നിലയുറപ്പിച്ചിട്ടുള്ള പത്തും പതിനഞ്ചും നായകൾ അടങ്ങിയ സംഘങ്ങൾ പൊതുജീവിതത്തിന് ഭീഷണിയായി മാറുകയാണ്. കഴിഞ്ഞ ദിവസം ഫ്രഞ്ച് പെട്ടിപ്പാലത്തിന് സമീപം മൂന്ന് വയസ്സുള്ള കുട്ടിയെ തെരുവു നായ സംഘം ഗുരുതരമായി കടിച്ചു പരുക്കേൽപ്പിച്ചിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇതേ കുട്ടിയുടെ സഹോദരനേയും നായ ആക്രമിച്ചിരുന്നു.
അതിന് കുറച്ച് ദിവസം മുമ്പ് മാഹി ഗവ. ആശുപത്രി വളപ്പിൽ വെച്ച് ഒരു സ്റ്റാഫ് നഴ്സിനെയും നായ അക്രമിച്ചിരുന്നു.
നായ കുറുകേ ചാടുന്നത് കാരണം നിത്യേന നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്. സ്കൂളിലും മദ്രസകളിലും
മറ്റും പോകുന്ന പിഞ്ചു കുട്ടികളാണ് നായകളുടെ ആക്രമണത്തിനു കൂടുതലും ഇരയാകുന്നത്.തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം സമരരംഗത്തിറങ്ങുമെന്നും ജനശബ്ദം മാഹി, റെസിഡൻസ് വെൽഫേർ അസോസിയേഷനുകൾ ഉൾപ്പെടെ നിരവധി സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏതാനും മാസം മുമ്പ് നായകളെ പിടിച്ചു കൊണ്ടുപോയി വന്ധീകരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ മയ്യഴി നഗരസഭ കൈക്കൊണ്ടിരുന്നുവെങ്കിലും ഇപ്പോൾ അതെല്ലാം നിലച്ച മട്ടാണ്. തെരുവ് നായ്ക്കൾക്ക് തീറ്റ നൽകാൻ നായ സ്നേഹികൾ എന്ന പേരിൽ ചിലർ മുന്നിട്ടിറങ്ങുന്നതാണ് നായകൾ പൊതുനിരത്തിൽ തമ്പടിക്കാൻ ഇടവരുന്നതെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു. പന്തക്കൽ പ്രദേശത്തെ കോഴിക്കടകളിൽ നിന്നും ശേഖരിക്കുന്ന അവശിഷ്‌ടങ്ങൾനിയമ പാലകരടക്കമുള്ളവർ പന്തക്കൽ മുതൽ 6ല്ലായി വരെയുള്ളറോഡിനിരുവശവുമുള്ള തെരുവ് പട്ടികൾക്ക് വിതരണം ചെയ്യുന്നത് ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. മൃഗങ്ങളോട് അമിത സ്നേഹമുള്ളവർ അവയെ വീട്ടിൽ കൊണ്ടുപോയിവളർത്തുകയാണ് വേണ്ടത്. അല്ലാതെ പൊതുജനങ്ങൾക്ക് ഉപദ്രവകരമാവുംവിധം പെരുമാറുന്നത് ശരിയല്ല. പട്ടി കടിയേൽക്കുന്നവരുടെ എണ്ണം നിത്യേന പെരുകി വരികയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് റീജ്യനൽ അഡ്മിനിസ്ട്രേറ്റുടെ അദ്ധ്യക്ഷതയിൽ ചേർന്ന അധികൃതരുടെ യോഗം പിഴ ചുമത്താൻ തീരുമാനിച്ചത്

വളരെ പുതിയ വളരെ പഴയ